വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരമായ നാടാണ് കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്